എന്റെ ശേഖരം
ഹോം › ഡോക്യുമെന്റ്

📄 ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ഒഴിവാക്കാനുള്ള അപേക്ഷകരെ RDO ഒഴിവാക്കുന്ന രീതി : കഴിഞ്ഞ ദിവസം എന്റെ ഓഫീസിലേക്ക് ഒരാൾ കയറിവന്നു. കയ്യിലൊരു കടലാസുണ്ട്; തന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ ഭൂമി ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ നൽകിയ ഫോറം-5 (Form-5) അപേക്ഷ RDO തള്ളിക്കളഞ്ഞുകൊണ്ടുള്ള ഉത്തരവാണ്. ആകെ മൂന്നേ മൂന്ന് ചെറിയ പാരഗ്രാഫുകൾ. യാതൊരുവിധ കാരണങ്ങളോ, പരിശോധനാ റിപ്പോർട്ടുകളുടെ വിശദാംശങ്ങളോ, നിയമപരമായ വിശകലനങ്ങളോ, ഇനിയെന്ത് ചെയ്യണമെന്നോ അതിലില്ല! അപേക്ഷകന്റെ മേൽവിലാസവും, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം RDO-യ്ക്കുള്ള സവിശേഷ അധികാരം ഉപയോഗിച്ച് അപേക്ഷ നിരസിക്കുന്നു എന്ന ഔദ്യോഗിക വരികളും മാത്രമാണ് അതിലുണ്ടായിരുന്നത്. ഇത്തരം യാന്ത്രികമായ ഉത്തരവുകളുമായി മുന്നിൽ നിൽക്കുന്ന സാധാരണക്കാരായ കക്ഷികൾക്ക് മുന്നിൽ എന്ത് മറുപടി പറയണമെന്നറിയാതെ നിസ്സഹായനാകുന്ന ചില നിമിഷങ്ങളുണ്ട്. ഒരു വക്കീലിന് പോലും ആശയക്കുഴപ്പമുണ്ടാക്കിയ ഈ ഉത്തരവ്, നിയമമറിയാത്ത ഒരു സാധാരണക്കാരന് എത്രമാത്രം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകും എന്ന് ഊഹിക്കാമല്ലോ? ഈ വിഷയം ആഴത്തിൽ പഠിച്ചപ്പോഴാണ്, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലെ റവന്യൂ ഓഫീസുകളിൽ ഫോറം-5 അപേക്ഷകൾ കൈകാര്യം ചെയ്യുന്ന രീതി എത്രത്തോളം യാന്ത്രികമാണെന്നും മനസ്സിലായത്. കൂടുതൽ അന്വേഷിച്ചു പോയപ്പോൾ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പുറപ്പെടുവിച്ച W.P.(C) No. 984 of 2025 കേസിലെ സുപ്രധാന ഹൈക്കോടതി വിധിയിലാണ് എത്തിയത്. ഭൂഉടമകൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളാണ് ആ വിധിയിലുള്ളത്. 1. അച്ചടി ഉത്തരവുകൾക്ക് രൂക്ഷ വിമർശനം 90 ശതമാനം ഫോറം-5 അപേക്ഷകളും യാതൊരു മനസ്സിരുത്തലുമില്ലാതെ, ഒരേ മാതൃകയിലുള്ള അച്ചടി വാചകങ്ങൾ ഉപയോഗിച്ചാണ് പല RDO-മാരും തള്ളിക്കളയുന്നത് എന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കോടതി നിരന്തരം ഉത്തരവുകൾ നൽകിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവം മാറാത്തതിനെ പരിഹസിച്ചുകൊണ്ട്, മലയാളത്തിലെ 'അമ്മാവനും മരുമകനും' കഥയിലെ "എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാകില്ല" എന്ന പ്രയോഗം പോലും വിധിയിൽ എടുത്തുപറയേണ്ടി വന്നു എന്നത് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2. എങ്ങനെയായിരിക്കണം ഉത്തരവുകൾ? ഇത്തരത്തിലുള്ള ഓരോ ഉത്തരവുകളും വെറുമൊരു ഔദ്യോഗിക വരിയിൽ ഒതുങ്ങരുത്; മറിച്ച് അത് കൃത്യമായ കാരണങ്ങളും കണ്ടെത്തലുകളും അടങ്ങിയ 'സ്പീക്കിംഗ് ഓർഡർ' (Speaking Order) ആയിരിക്കണമെന്ന് കോടതി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. A. അപേക്ഷിച്ച ഭൂമിയുടെ സർവേ നമ്പറും വിസ്തീർണ്ണവും. B. കൃഷി ഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും യഥാർത്ഥ റിപ്പോർട്ടുകൾ. C. KSREC (ഉപഗ്രഹ) റിപ്പോർട്ടിലെ കൃത്യമായ വിവരങ്ങൾ. D. അപേക്ഷ തള്ളുന്നതിനുള്ള വ്യക്തവും നിയമപരവുമായ കാരണങ്ങൾ. ഇത്രയും കാര്യങ്ങൾ കൃത്യമായി പ്രതിപാദിക്കാത്ത ഒരു ഉത്തരവും നിയമപരമായി നിലനിൽക്കില്ല. 3. ഉദ്യോഗസ്ഥർക്ക് സ്വന്തം പോക്കറ്റിൽ നിന്നും പിഴ. യഥാർത്ഥ കാരണങ്ങളില്ലാതെ, യാന്ത്രികമായി അപേക്ഷ തള്ളി ഹരജിക്കാരൻ വീണ്ടും വീണ്ടും കോടതി കയറ്റിയ ഉദ്യോഗസ്ഥന് സ്വന്തം പോക്കറ്റിൽ നിന്നും 10,000 രൂപ പിഴ ഒടുക്കാൻ ഹൈക്കോടതി ഈ കേസിൽ ഉത്തരവിട്ടിട്ടുണ്ട്. നിങ്ങളുടെയോ നിങ്ങൾക്ക് അറിയാവുന്നവരുടെയോ ഭൂമി ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ നൽകിയ ഫോറം-5 അപേക്ഷ ഇതുപോലെ യാതൊരു കാരണവും വ്യക്തമാക്കാതെ RDO തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിൽ, അതൊരു അന്തിമ വിധിയല്ല. അത്തരം യാന്ത്രിക ഉത്തരവുകൾക്കെതിരെ നിയമപരമായി ഹൈക്കോടതിയെ സമീപിക്കാൻ നിങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്. ഇതുപോലെയുള്ള നിയമപരമായ സംശയങ്ങളോ അനുഭവങ്ങളോ ഉണ്ടെങ്കിൽ കമന്റിൽ ചോദിക്കാവുന്നതാണ്. Adv Ahammed Sha District Court Manjeri | Kerala Highcourt

ഡോക്യുമെന്റ്190 KB25-10-2026
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ഒഴിവാക്കാനുള്ള അപേക്ഷകരെ RDO ഒഴിവാക്കുന്ന രീതി : കഴിഞ്ഞ ദിവസം എന്റെ ഓഫീസിലേക്ക് ഒരാൾ കയറിവന്നു. കയ്യിലൊരു കടലാസുണ്ട്; തന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ ഭൂമി ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ നൽകിയ ഫോറം-5 (Form-5) അപേക്ഷ RDO തള്ളിക്കളഞ്ഞുകൊണ്ടുള്ള ഉത്തരവാണ്. ആകെ മൂന്നേ മൂന്ന് ചെറിയ പാരഗ്രാഫുകൾ. യാതൊരുവിധ കാരണങ്ങളോ, പരിശോധനാ റിപ്പോർട്ടുകളുടെ വിശദാംശങ്ങളോ, നിയമപരമായ വിശകലനങ്ങളോ, ഇനിയെന്ത് ചെയ്യണമെന്നോ അതിലില്ല! അപേക്ഷകന്റെ മേൽവിലാസവും, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം RDO-യ്ക്കുള്ള സവിശേഷ അധികാരം ഉപയോഗിച്ച് അപേക്ഷ നിരസിക്കുന്നു എന്ന ഔദ്യോഗിക വരികളും മാത്രമാണ് അതിലുണ്ടായിരുന്നത്. ഇത്തരം യാന്ത്രികമായ ഉത്തരവുകളുമായി മുന്നിൽ നിൽക്കുന്ന സാധാരണക്കാരായ കക്ഷികൾക്ക് മുന്നിൽ എന്ത് മറുപടി പറയണമെന്നറിയാതെ നിസ്സഹായനാകുന്ന ചില നിമിഷങ്ങളുണ്ട്. ഒരു വക്കീലിന് പോലും ആശയക്കുഴപ്പമുണ്ടാക്കിയ ഈ ഉത്തരവ്, നിയമമറിയാത്ത ഒരു സാധാരണക്കാരന് എത്രമാത്രം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകും എന്ന് ഊഹിക്കാമല്ലോ? ഈ വിഷയം ആഴത്തിൽ പഠിച്ചപ്പോഴാണ്, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലെ റവന്യൂ ഓഫീസുകളിൽ ഫോറം-5 അപേക്ഷകൾ കൈകാര്യം ചെയ്യുന്ന രീതി എത്രത്തോളം യാന്ത്രികമാണെന്നും മനസ്സിലായത്. കൂടുതൽ അന്വേഷിച്ചു പോയപ്പോൾ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പുറപ്പെടുവിച്ച W.P.(C) No. 984 of 2025 കേസിലെ സുപ്രധാന ഹൈക്കോടതി വിധിയിലാണ് എത്തിയത്. ഭൂഉടമകൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളാണ് ആ വിധിയിലുള്ളത്. 1. അച്ചടി ഉത്തരവുകൾക്ക് രൂക്ഷ വിമർശനം 90 ശതമാനം ഫോറം-5 അപേക്ഷകളും യാതൊരു മനസ്സിരുത്തലുമില്ലാതെ, ഒരേ മാതൃകയിലുള്ള അച്ചടി വാചകങ്ങൾ ഉപയോഗിച്ചാണ് പല RDO-മാരും തള്ളിക്കളയുന്നത് എന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കോടതി നിരന്തരം ഉത്തരവുകൾ നൽകിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവം മാറാത്തതിനെ പരിഹസിച്ചുകൊണ്ട്, മലയാളത്തിലെ 'അമ്മാവനും മരുമകനും' കഥയിലെ "എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാകില്ല" എന്ന പ്രയോഗം പോലും വിധിയിൽ എടുത്തുപറയേണ്ടി വന്നു എന്നത് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2. എങ്ങനെയായിരിക്കണം ഉത്തരവുകൾ? ഇത്തരത്തിലുള്ള ഓരോ ഉത്തരവുകളും വെറുമൊരു ഔദ്യോഗിക വരിയിൽ ഒതുങ്ങരുത്; മറിച്ച് അത് കൃത്യമായ കാരണങ്ങളും കണ്ടെത്തലുകളും അടങ്ങിയ 'സ്പീക്കിംഗ് ഓർഡർ' (Speaking Order) ആയിരിക്കണമെന്ന് കോടതി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. A. അപേക്ഷിച്ച ഭൂമിയുടെ സർവേ നമ്പറും വിസ്തീർണ്ണവും. B. കൃഷി ഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും യഥാർത്ഥ റിപ്പോർട്ടുകൾ. C. KSREC (ഉപഗ്രഹ) റിപ്പോർട്ടിലെ കൃത്യമായ വിവരങ്ങൾ. D. അപേക്ഷ തള്ളുന്നതിനുള്ള വ്യക്തവും നിയമപരവുമായ കാരണങ്ങൾ. ഇത്രയും കാര്യങ്ങൾ കൃത്യമായി പ്രതിപാദിക്കാത്ത ഒരു ഉത്തരവും നിയമപരമായി നിലനിൽക്കില്ല. 3. ഉദ്യോഗസ്ഥർക്ക് സ്വന്തം പോക്കറ്റിൽ നിന്നും പിഴ. യഥാർത്ഥ കാരണങ്ങളില്ലാതെ, യാന്ത്രികമായി അപേക്ഷ തള്ളി ഹരജിക്കാരൻ വീണ്ടും വീണ്ടും കോടതി കയറ്റിയ ഉദ്യോഗസ്ഥന് സ്വന്തം പോക്കറ്റിൽ നിന്നും 10,000 രൂപ പിഴ ഒടുക്കാൻ ഹൈക്കോടതി ഈ കേസിൽ ഉത്തരവിട്ടിട്ടുണ്ട്. നിങ്ങളുടെയോ നിങ്ങൾക്ക് അറിയാവുന്നവരുടെയോ ഭൂമി ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ നൽകിയ ഫോറം-5 അപേക്ഷ ഇതുപോലെ യാതൊരു കാരണവും വ്യക്തമാക്കാതെ RDO തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിൽ, അതൊരു അന്തിമ വിധിയല്ല. അത്തരം യാന്ത്രിക ഉത്തരവുകൾക്കെതിരെ നിയമപരമായി ഹൈക്കോടതിയെ സമീപിക്കാൻ നിങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്. ഇതുപോലെയുള്ള നിയമപരമായ സംശയങ്ങളോ അനുഭവങ്ങളോ ഉണ്ടെങ്കിൽ കമന്റിൽ ചോദിക്കാവുന്നതാണ്. Adv Ahammed Sha District Court Manjeri | Kerala Highcourt
ഡൗൺലോഡ്ലിങ്ക് തുറക്കുക

ഇതേ വിഭാഗത്തിൽ

കടപയാദി

മൂലഭദ്രി, മൂലഭദ്രം പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ തിരുവിതാംകൂർ രഹസ്യ ഭാഷ

ഡോക്യുമെന്റ്185 KB13-11-2026

നൈറ്റ്‌ ലാമ്പ് DIY

നൈറ്റ്‌ ലാമ്പ് DIY

വീഡിയോ1.1 MB08-11-2026

പയ്യന്റെ ലൈസൻസ് വേണ്ടാത്ത വണ്ടി

Toy വെഹിക്കിൾ

ചിത്രം928 KB08-11-2026

Sir, ഒരാൾ ഓഫീസിൽ വിവരാവകാശ അപേക്ഷ സമർപ്പിക്കുകയും ആയതിനു മറുപടി ലഭിക്കാതെ വരുകയും ചെയ്താൽ അയാൾ 30 ദിവസത്തിനുള്ളിൽ തന്നെ അപ്പീൽ അപേക്ഷ സമർപ്പിക്കണം എന്ന് നിയമമുണ്ടോ...30 ദിവസത്തിന് ശേഷം മാണ് അപ്പീൽ അപേക്ഷ സമർപ്പിച്ചത് എങ്കിൽ മറുപടി നൽക്കേണ്ടത് എങ്ങനെ ആണ് സർ........30 ദിവസമാണ് അപ്പീൽ സമർപ്പിക്കുന്ന തിനുള്ള സാധാരണ സമയപരിധി. എന്നാൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കുന്ന അപ്പീൽ സ്വീകരിക്കേണ്ടതുണ്ടോ അതോ നിഷേധിക്കണോ എന്ന കാര്യത്തിൽ വിവേചനാധികാരം പ്രകാരം തീരുമാനമെടു ക്കാനുള്ള അധികാരം ഒന്നാം അപ്പീൽ അധികാ രിക്ക് നിയമം അനുവദി ച്ചിട്ടുണ്ട്. " Provided that such officer *may admit* the appeal after the expiry of the period of thirty days if he or she is satisfied that the appellant was prevented by sufficient cause from filing the appeal in time ".... "may admit'' എന്ന നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ വിവേച നാധികാരത്തെ സൂചിപ്പിക്കുന്നു. (ഇത് ഒന്നാം അപ്പീൽ അധികാ രിക്കുള്ള Judicial discretion മാത്രമാണ്. Arbitrariness അല്ല ) ആയതിനാൽ ന്യായമായ കാരണത്താ ലാണ് അപ്പീൽ സമർപ്പി ക്കാൻ വൈകിയത് എന്ന് ബോധ്യപ്പെട്ടാൽ അപ്പീൽ സ്വീകരിക്കാ വുന്നതാണ് *Lalith Babu. www.rtiexpert.com*

Sir, ഒരാൾ ഓഫീസിൽ വിവരാവകാശ അപേക്ഷ സമർപ്പിക്കുകയും ആയതിനു മറുപടി ലഭിക്കാതെ വരുകയും ചെയ്താൽ അയാൾ 30 ദിവസത്തിനുള്ളിൽ തന്നെ അപ്പീൽ അപേക്ഷ സമർപ്പിക്കണം എന…

ചിത്രം154 KB04-11-2026

Block അടിസ്ഥാനത്തിൽ ഉള്ള ഗ്രാമ പഞ്ചായത്തു‌കളിലെ BPL ലിസ്റ്റ് BDO മാർ ആണ് നൽക്കേണ്ടത്.ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തിനും ഒരേ അധികാരമാണ്. പഞ്ചായത്ത് തല ലിസ്റ്റ് ഉള്ളതിനാൽ പഞ്ചായത്തിനെ സമീപിക്കുന്നതാണ് ഉചിതം

Block അടിസ്ഥാനത്തിൽ ഉള്ള ഗ്രാമ പഞ്ചായത്തു‌കളിലെ BPL ലിസ്റ്റ് BDO മാർ ആണ് നൽക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തിനും ഒരേ അധികാരമാണ്. പഞ്ച…

ചിത്രം116 KB04-11-2026