🔗 സുപ്രീം കോടതി ജഡ്ജുമാർക്ക് ഇല്ലാത്ത അഹങ്കാരം ആണ് ചില കീഴ്കോടതി ജഡ്ജുമാർക്ക്. ഒരു അഫിഡവിറ്റിൽ ഒപ്പിടീക്കാൻ പോയ എന്നെ ടി ഷർട്ട് ഇട്ടെന്നും പറഞ്ഞു ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രെറ്റ് ഇറക്കി വിട്ടു. പുറത്തിറങ്ങി വേറെ ഒരാളുടെ ഷർട്ട് ഇട്ടു വന്നിട്ടാണ് ഒപ്പിട്ടു തന്നത്. സ്വന്തം അച്ഛന്റെ പ്രായമുള്ളവരോട് പല ജഡ്ജുമാരും മര്യാദ ഇല്ലാത്ത രീതിയിൽ ആണ് സംസാരിക്കുന്നത്. ഒരു വക്കീലിന് ഇന്ന് കൊടുത്ത മറുപടിയാണ് നമ്മൾ ഈ നിയമം കടമെടുത്ത കോടതി അലക്ഷ്യ നിയമം ബ്രിട്ടനിൽ 2013-ൽ തന്നെ 'കോടതിയെ അപകീർത്തിപ്പെടുത്തൽ' (Scandalising the Court) എന്ന കുറ്റം എടുത്തുമാറ്റി. അമേരിക്കയിലാകട്ടെ, ജഡ്ജിമാരെയോ വിധികളെയോ പരസ്യമായി വിമർശിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാൽ ഇന്ത്യയിൽ ഈ അധികാരം പലപ്പോഴും വ്യക്തിപരമായ ഈഗോ സംരക്ഷിക്കാനും സത്യങ്ങൾ മൂടിവെക്കാനും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് 1.Mysore judges scandal case 2002 നവംബറിൽ കർണാടക ഹൈക്കോടതിയിലെ ചില ജഡ്ജിമാർ ഉൾപ്പെട്ട മൈസൂർ റിസോർട്ട് വിവാദം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. എന്നാൽ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം, വാർത്ത നൽകിയ 14 പത്രങ്ങൾക്കും 56 മാധ്യമപ്രവർത്തകർക്കും എതിരെ കർണാടക ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയാണ് ചെയ്തത്. ഈ സംഭവം സൃഷ്ടിച്ച വലിയ പ്രതിഷേധത്തിനൊടുവിലാണ് 2006-ൽ പാർലമെന്റ് കോടതിയലക്ഷ്യ നിയമം ഭേദഗതി ചെയ്തതും (Section 13(b)), പൊതുതാൽപ്പര്യാർത്ഥം ഉന്നയിക്കുന്ന കാര്യങ്ങളിൽ 'സത്യം' ഒരു പ്രതിരോധമായി (Truth as a valid defence) അനുവദിച്ചതും. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ.കെ. സബർവാളുമായി ബന്ധപ്പെട്ട കേസ്. ഡൽഹിയിലെ റസിഡൻഷ്യൽ ഏരിയകളിലെ വ്യാപാര സ്ഥാപനങ്ങൾ സീൽ ചെയ്യാൻ ജസ്റ്റിസ് സബർവാൾ ഉത്തരവിട്ടപ്പോൾ, അദ്ദേഹത്തിന്റെ മക്കൾക്ക് പങ്കാളിത്തമുള്ള ഷോപ്പിംഗ് മാളുകൾക്കും കമ്പനികൾക്കും അത് വഴി സാമ്പത്തിക ലാഭമുണ്ടായി എന്ന് 'മിഡ് ഡേ' (Mid-Day) പത്രം തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തു. തങ്ങൾ പ്രസിദ്ധീകരിച്ച രേഖകൾ സത്യമാണെന്നും അത് തെളിയിക്കാൻ തയ്യാറാണെന്നും മാധ്യമപ്രവർത്തകർ വാദിച്ചെങ്കിലും, ഡൽഹി ഹൈക്കോടതി അത് കേൾക്കാൻ പോലും തയ്യാറായില്ല. സത്യമാണെങ്കിൽ പോലും ഇത്തരം വാർത്തകൾ "ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കും" എന്ന് ചൂണ്ടിക്കാട്ടി പത്രത്തിന്റെ എഡിറ്റർ ഉൾപ്പെടെ നാല് പേർക്ക് നാല് മാസം തടവുശിക്ഷ വിധിച്ചു. https://igntu.ac.in/MekalInsight/July2009/14.pdf കോടതികളിൽ സർക്കാർ ഉദ്യോഗസ്ഥരെയോ പോലീസുകാരെയോ സാധാരണക്കാരെയോ വിളിച്ച് വരുത്തി "കോടതി പിരിയും വരെ മൂലയിൽ നിൽക്കാൻ" ഉത്തരവിടുന്ന രീതി പലപ്പോഴും കാണാറുണ്ട്. യഥാർത്ഥത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലോ (IPC/BNS) കോടതിയലക്ഷ്യ നിയമത്തിലോ ഒരാളെ മണിക്കൂറുകളോളം കാൽ കഴയ്‌ക്കുവോളം എഴുന്നേൽപ്പിച്ചു നിർത്താൻ (making someone stand in court) വ്യവസ്ഥയില്ല. നിയമപരമായി 'Imprisonment till rising of the court' എന്നാൽ കോടതി പിരിയുന്നതുവരെ കോടതിയുടെ കസ്റ്റഡിയിൽ (ഇരുന്നുകൊണ്ട് തന്നെ) തടങ്കലിൽ വെക്കുക എന്ന് മാത്രമാണ് അർത്ഥം. അല്ലാതെ സ്കൂൾ കുട്ടികളെപ്പോലെ മണിക്കൂറുകളോളം എഴുന്നേൽപ്പിച്ചു നിർത്തി അപമാനിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 നൽകുന്ന വ്യക്തിയുടെ അന്തസ്സിനും മനുഷ്യാവകാശത്തിനും എതിരാണ് https://indiankanoon.org/doc/185811635/ https://lawchakra.in/other-courts/delhi-court-illegal-punishment/?hl=en-IN ഇനിയും വേണമെങ്കിൽ തെളിവുകൾ തരാം
ഇതേ വിഭാഗത്തിൽ
കടപയാദി
മൂലഭദ്രി, മൂലഭദ്രം പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ തിരുവിതാംകൂർ രഹസ്യ ഭാഷ
നൈറ്റ് ലാമ്പ് DIY
നൈറ്റ് ലാമ്പ് DIY
പയ്യന്റെ ലൈസൻസ് വേണ്ടാത്ത വണ്ടി
Toy വെഹിക്കിൾ
Sir, ഒരാൾ ഓഫീസിൽ വിവരാവകാശ അപേക്ഷ സമർപ്പിക്കുകയും ആയതിനു മറുപടി ലഭിക്കാതെ വരുകയും ചെയ്താൽ അയാൾ 30 ദിവസത്തിനുള്ളിൽ തന്നെ അപ്പീൽ അപേക്ഷ സമർപ്പിക്കണം എന്ന് നിയമമുണ്ടോ...30 ദിവസത്തിന് ശേഷം മാണ് അപ്പീൽ അപേക്ഷ സമർപ്പിച്ചത് എങ്കിൽ മറുപടി നൽക്കേണ്ടത് എങ്ങനെ ആണ് സർ........30 ദിവസമാണ് അപ്പീൽ സമർപ്പിക്കുന്ന തിനുള്ള സാധാരണ സമയപരിധി. എന്നാൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കുന്ന അപ്പീൽ സ്വീകരിക്കേണ്ടതുണ്ടോ അതോ നിഷേധിക്കണോ എന്ന കാര്യത്തിൽ വിവേചനാധികാരം പ്രകാരം തീരുമാനമെടു ക്കാനുള്ള അധികാരം ഒന്നാം അപ്പീൽ അധികാ രിക്ക് നിയമം അനുവദി ച്ചിട്ടുണ്ട്. " Provided that such officer *may admit* the appeal after the expiry of the period of thirty days if he or she is satisfied that the appellant was prevented by sufficient cause from filing the appeal in time ".... "may admit'' എന്ന നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ വിവേച നാധികാരത്തെ സൂചിപ്പിക്കുന്നു. (ഇത് ഒന്നാം അപ്പീൽ അധികാ രിക്കുള്ള Judicial discretion മാത്രമാണ്. Arbitrariness അല്ല ) ആയതിനാൽ ന്യായമായ കാരണത്താ ലാണ് അപ്പീൽ സമർപ്പി ക്കാൻ വൈകിയത് എന്ന് ബോധ്യപ്പെട്ടാൽ അപ്പീൽ സ്വീകരിക്കാ വുന്നതാണ് *Lalith Babu. www.rtiexpert.com*
Sir, ഒരാൾ ഓഫീസിൽ വിവരാവകാശ അപേക്ഷ സമർപ്പിക്കുകയും ആയതിനു മറുപടി ലഭിക്കാതെ വരുകയും ചെയ്താൽ അയാൾ 30 ദിവസത്തിനുള്ളിൽ തന്നെ അപ്പീൽ അപേക്ഷ സമർപ്പിക്കണം എന…
Block അടിസ്ഥാനത്തിൽ ഉള്ള ഗ്രാമ പഞ്ചായത്തുകളിലെ BPL ലിസ്റ്റ് BDO മാർ ആണ് നൽക്കേണ്ടത്.ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തിനും ഒരേ അധികാരമാണ്. പഞ്ചായത്ത് തല ലിസ്റ്റ് ഉള്ളതിനാൽ പഞ്ചായത്തിനെ സമീപിക്കുന്നതാണ് ഉചിതം
Block അടിസ്ഥാനത്തിൽ ഉള്ള ഗ്രാമ പഞ്ചായത്തുകളിലെ BPL ലിസ്റ്റ് BDO മാർ ആണ് നൽക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തിനും ഒരേ അധികാരമാണ്. പഞ്ച…