FAQ - പൊതുവെ ചോദിക്കുന്ന സംശയങ്ങൾ
35 ഇനങ്ങൾ
വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശനിയമം 7(1) പ്രകാരം 48 മണിക്കൂറിനകം നല്‍കണണെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ലഭിച്ചിട്ടുണ്ട്. മാഡം ..... അപേക്ഷകൻ ആവശ്യപ്പെട്ട വിവരം ഏതെങ്കിലും വ്യക്തി തടവിലാകുക/ തടവിലാകുന്നത് തടയാൻ കഴിയുക എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കിൽ ആ വിവരം 48 മണിക്കൂറിനകം ലഭിക്കാൻ അപേക്ഷകന് അവകാശമുണ്ട്. അല്ലാത്ത പക്ഷം ഈ അപേക്ഷയുടെ തീർപ്പ് 30 ദിവസം എന്നതിൻ്റെ പരിധിയിൽ വരും. 48 മണിക്കൂർ എന്നതിൻ്റെ പരിധിയിൽ വരില്ലായെങ്കിൽ ഇക്കാര്യം ഒരു ഇടക്കാല മറുപടിയിലൂടെ അപേക്ഷകനെ അറിയിക്കാവുന്നതാണ്.*Lalith Babu. www.rtiexpert.com*
വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശനിയമം 7(1) പ്രകാരം 48 മണിക്കൂറിനകം നല്‍കണണെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ലഭിച്ചിട്ടുണ്ട്. മാഡം ..... അപേക്ഷ…
വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനു പ്രായ പരിധി ഉണ്ടോ, minor ന് അപേക്ഷ സമർപ്പിക്കാൻ പറ്റുമോ മാഡം .....നിശ്ചിത പ്രായപരിധി ഇല്ല. കുട്ടികൾക്കും വിവരാവകാശ അപേക്ഷ സമർപ്പിക്കാനുള്ള അവകാശമുണ്ട്.
വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനു പ്രായ പരിധി ഉണ്ടോ, minor ന് അപേക്ഷ സമർപ്പിക്കാൻ പറ്റുമോ മാഡം .....നിശ്ചിത പ്രായപരിധി ഇല്ല. കുട്ടികൾക…
SPIO ആവശ്യപ്പെടാതെ കൂടുതൽ തുക അടച്ച RTI അപേക്ഷകൻ ആ തുക തിരികെ ലഭിക്കാൻ അപ്പീൽ തന്നിരിക്കുന്നു. നൽകേണ്ട നടപടി
SPIO ആവശ്യപ്പെടാതെ കൂടുതൽ തുക അടച്ച RTI അപേക്ഷകൻ ആ തുക തിരികെ ലഭിക്കാൻ അപ്പീൽ തന്നിരിക്കുന്നു. നൽകേണ്ട നടപടി.
Sir ഒരാൾ ഒരു വിവരാവകാശ അപേക്ഷ കോളേജിൽ സമർപ്പിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട രേഖ HOD സാക്ഷ്യപ്പെടുത്തി നൽകണമെന്നാണ് അപേക്ഷകന്റെ ആവശ്യം. അതിൻ്റെ അടിസ്ഥാനത്തിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആ രേഖ സാക്ഷ്യപ്പെടുത്താൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഞാനാണ് HOD. വിവരാവകാശ നിയമപ്രകാരം ഒരു രേഖ ആ ഓഫീസിലെ മറ്റൊരാൾ ഇപ്രകാരം സാക്ഷ്യപ്പെടുത്തി നൽകേണ്ടതുണ്ടോ? സർ.....സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ നിർദ്ദേശം നിയമപരമല്ല. വിവരാവകാശ നിയമപ്രകാരം കോളേജിൽ ലഭിച്ച അപേക്ഷ തീർപ്പാക്കേണ്ട പൂർണ ഉത്തരവാദിത്വം കോളേജിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് മാത്രമാണ്. കോളേജിലെ മറ്റൊരു ഓഫീസർക്കും വിവരം നൽകാനോ രേഖ സർട്ടിഫൈ ചെയ്യാനോ അധികാരമില്ല. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അല്ലാത്ത മറ്റാരെങ്കിലും സർട്ടിഫൈ ചെയ്തു നൽകിയ ആ രേഖ invalid ആകും *Lalith Babu. www.rtiexpert.com*
Sir ഒരാൾ ഒരു വിവരാവകാശ അപേക്ഷ കോളേജിൽ സമർപ്പിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട രേഖ HOD സാക്ഷ്യപ്പെടുത്തി നൽകണമെന്നാണ് അപേക്ഷകന്റെ ആവശ്യം. അതിൻ്റെ അടിസ്ഥാനത്…
സർ ഒരു ജീവനക്കാരൻ്റെ സ്ഥലംമാറ്റ ഉത്തരവിന്റെ പകർപ്പ് ഒരാൾ വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്. അത് ജീവനക്കാരന്റെ സ്വകാര്യതയാണ് എന്നാണ് ബന്ധപ്പെട്ട ജീവനക്കാരൻ അവകാശപ്പെടുന്നത്. ട്രാൻസ്ഫർ ഉത്തരവ് ജീവനക്കാരന്റെ സ്വകാര്യതയാണോ സർ....ജീവനക്കാരന്റെ അവകാശവാദം തെറ്റാണ്. ട്രാൻസ്ഫർ ഉത്തരവ് സ്വകാര്യതയല്ല. *" വിവിധ സർക്കാർ വകുപ്പുകളിലെ നിയമന /പ്രമോഷൻ / ട്രാൻസ്ഫർ നടപടികളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി ഇത്തരം ഉത്തരവുകൾ വകുപ്പുകളുടെ വെബ്സൈറ്റിൽ യഥാസമയം പ്രസിദ്ധീകരിക്കേണ്ടതും, ഇക്കാര്യം വകുപ്പ് അധ്യക്ഷന്മാർ ഉറപ്പുവരുത്തേണ്ടതാണെന്നും "* സർക്കാർ നിർദ്ദേശം ഉണ്ട്. ആയതിനാൽ വിവരാവകാശ നിയമപ്രകാരം ഈ രേഖകൾ ആവശ്യപ്പെട്ടാൽ ഈ രേഖകൾ സ്വകാര്യ രേഖയായി കണക്കാക്കി നിഷേധിക്കാൻ കഴിയില്ല. *Lalith Babu. www.rtiexpert.com*
സർ ഒരു ജീവനക്കാരൻ്റെ സ്ഥലംമാറ്റ ഉത്തരവിന്റെ പകർപ്പ് ഒരാൾ വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്. അത് ജീവനക്കാരന്റെ സ്വകാര്യതയാണ് എന്നാണ് ബന്ധപ…