എന്റെ ശേഖരം
ഹോം › FAQ - പൊതുവെ ചോദിക്കുന്ന സംശയങ്ങൾ

🔗 യാത്ര മുതൽ ദർശനം വരെ എല്ലാ വിവരങ്ങളും ഒരിടത്ത്; ശബരിമല തീർത്ഥാടകർക്കായി ശബരി പോർട്ടൽ പ്രവർത്തനം തുടങ്ങി sabariportaldcpta.in

ലിങ്ക്05-11-2026
യാത്ര മുതൽ ദർശനം വരെ എല്ലാ വിവരങ്ങളും ഒരിടത്ത്; ശബരിമല തീർത്ഥാടകർക്കായി ശബരി പോർട്ടൽ പ്രവർത്തനം തുടങ്ങി November 5, 2026 Webdesk 1 പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ഇനി ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ. കാണാതാകുന്നവരെ കണ്ടെത്താനും നഷ്ടപ്പെട്ട സാധനങ്ങൾ സംബന്ധിച്ച് പരാതി നൽകാനും യാത്ര, താമസം, ഗതാഗതം, ആരോഗ്യസേവനങ്ങൾ, ദർശനസമയം തുടങ്ങിയ വിവരങ്ങൾ അറിയാനും സഹായിക്കുന്ന സമഗ്ര പോർട്ടൽ തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടും. തീർത്ഥാടനത്തിന്റെ ഓരോ ഘട്ടവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കാനും വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾക്കായി വിവിധ ഓഫീസുകളെയും വകുപ്പുകളെയും നേരിട്ട് സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം. അതേസമയം, ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാനും പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് നേരിട്ട് എത്തിക്കാനും നടപടികളുടെ പുരോഗതി വിലയിരുത്താനും കഴിയുന്ന ഭരണനിർവഹണ സംവിധാനവും ഇതിന്റെ ഭാഗമായുണ്ട്. കാണാതായവരെ കണ്ടെത്താനും നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനും ഡിജിറ്റൽ സഹായം തീർത്ഥാടനകാലത്തെ തിരക്കിനിടെ കൂട്ടംതെറ്റിപ്പോകുന്ന കുട്ടികൾ, മുതിർന്നവർ, മറ്റ് തീർത്ഥാടകർ എന്നിവരെ കണ്ടെത്താൻ പോർട്ടലിൽ പ്രത്യേക സൗകര്യമുണ്ട്. ഒരാളെ കാണാതായാൽ പോർട്ടലിലൂടെ വിവരം അറിയിക്കാം. ലഭിക്കുന്ന പരാതി സ്വയം പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും. പൊലീസ് സ്വീകരിക്കുന്ന നടപടികളുടെ വിവരങ്ങൾ പരാതിക്കാരന് വാട്സാപ്പ് സന്ദേശമായി ലഭിക്കുകയും ചെയ്യും. നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള സാധനങ്ങളെക്കുറിച്ചും കളഞ്ഞുകിട്ടിയ വസ്തുക്കളെക്കുറിച്ചും പോർട്ടലിലൂടെ വിവരം നൽകാം. പരാതിക്കൊപ്പം ഫോട്ടോകൾ ചേർക്കാനും സൗകര്യമുണ്ട്. പരാതി ലഭിക്കുന്നതുമുതൽ തുടർനടപടികൾ വരെയുള്ള വിവരങ്ങൾ ഡിജിറ്റലായി കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ശബരിമലയിലെ സൗകര്യങ്ങൾ മാപ്പിൽ; യാത്രയും ദർശനവും എളുപ്പമാക്കാം sabariportaldcpta.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും പോർട്ടൽ ഉപയോഗിക്കാം. ഇതിനായി പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതില്ല. വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള ലിങ്കും പോർട്ടലിൽ ലഭ്യമാണ്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, മെഡിക്കൽ സഹായകേന്ദ്രങ്ങൾ, ആശുപത്രികൾ, പൊലീസ് സേവനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, എ.ടി.എം കൗണ്ടറുകൾ എന്നിവയുടെ സ്ഥാനം ‘ശബരി മാപ്പി’ലൂടെ കണ്ടെത്താം. മൊബൈലിലെ ലൊക്കേഷൻ സൗകര്യം ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള സേവനകേന്ദ്രങ്ങൾ തിരിച്ചറിയാനും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അവിടേക്കുള്ള വഴി കണ്ടെത്താനും കഴിയും. ദർശനത്തിനുള്ള കാത്തിരിപ്പ് സമയം, ദർശനം പൂർത്തിയാക്കിയ തീർത്ഥാടകരുടെ എണ്ണം, പൂജാസമയങ്ങൾ, ദർശന ഷെഡ്യൂൾ എന്നിവയും പോർട്ടലിൽ ലഭ്യമാകും. പമ്പ ത്രിവേണി സ്നാനഘട്ടത്തിലെ ജലനിരപ്പ്, സ്നാനഘട്ടം തുറന്നിട്ടുണ്ടോ അടച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും അറിയാം. ഔദ്യോഗിക അറിയിപ്പുകൾ, മുന്നറിയിപ്പുകൾ, തീർത്ഥാടകർ പാലിക്കേണ്ട നിർദേശങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ട്രെക്കിങ് പാതകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത് കെ.എസ്.ആർ.ടി.സി സംവിധാനവുമായുള്ള സാങ്കേതിക സംയോജനമാണ് പോർട്ടലിന്റെ മറ്റൊരു പ്രധാന സവിശേഷത. പമ്പയിൽനിന്ന് വിവിധ കേന്ദ്രങ്ങളിലേക്കുള്ള ദീർഘദൂര ബസ് സർവീസുകൾ, നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകൾ, ശബരിമല സ്പെഷ്യൽ സർവീസുകൾ എന്നിവയുടെ വിവരങ്ങൾ ലഭിക്കും. അടുത്ത അരമണിക്കൂറിലും ഒരു മണിക്കൂറിലും ലഭ്യമായ സർവീസുകൾ പ്രത്യേകം തിരിച്ചറിയാനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലേക്ക് പോകാനും കഴിയും. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ സമയവിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്. കേരളത്തിലെ സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളജുകളുടെയും ലൊക്കേഷനും ഫോൺ നമ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ വിവരത്തിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് വിളിക്കാം. താമസസൗകര്യങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഒരിടത്തുനിന്ന് അറിയാനാകും. അമിതവില ഈടാക്കിയാൽ ബിൽ സഹിതം പരാതി നൽകാം പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കടകളിൽ വിലനിയന്ത്രണം ഉറപ്പാക്കുന്നതിനും പോർട്ടലിൽ പ്രത്യേക സംവിധാനമുണ്ട്. വിവിധ സാധനങ്ങളുടെ ഔദ്യോഗിക വില പല ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. ‘ചെക്ക് മൈ ബിൽ’ സംവിധാനത്തിലൂടെ വാങ്ങിയ സാധനങ്ങളുടെ വില പരിശോധിക്കാം. കടകളിൽ അമിതവില ഈടാക്കുകയോ ബിൽ നൽകാതിരിക്കുകയോ ചെയ്താൽ കടയുടെ വിവരങ്ങൾ സഹിതം പരാതി നൽകാം. ശുചിത്വം, പൊതു ശൗചാലയങ്ങൾ, കെ.എസ്.ആർ.ടി.സി, ദേവസ്വം ബോർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും പോർട്ടലിലൂടെ അറിയിക്കാം. പരാതികൾ ബന്ധപ്പെട്ട കൺട്രോൾ റൂമിലേക്കും പരിശോധനാ സ്ക്വാഡിലേക്കും കൈമാറും. സ്വീകരിച്ച തുടർനടപടികളുടെ വിവരങ്ങൾ പരാതിക്കാരന് വാട്സാപ്പിലൂടെ ലഭിക്കും. 112, 1077, 108, 100, 101 എന്നീ അടിയന്തര സേവന നമ്പറുകളിലേക്ക് പോർട്ടലിൽനിന്ന് നേരിട്ട് വിളിക്കാനും സൗകര്യമുണ്ട്. വാട്സാപ്പിൽ ചോദിക്കാം; മറുപടി ലഭിക്കും ‘ശബരി ചാറ്റ്ബോട്ട്’ വഴിയും തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ തേടാം. വാട്സാപ്പിലൂടെ യാത്ര, ഗതാഗതം, താമസം, ആരോഗ്യസേവനങ്ങൾ, ദർശനം, അടിയന്തര സഹായം തുടങ്ങിയ വിഷയങ്ങളിൽ സംവാദരീതിയിൽ വിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പോർട്ടലിൽ നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി മുതൽ ഹാജർ വരെ ഡിജിറ്റൽ തീർത്ഥാടകർക്കുള്ള സേവനങ്ങൾക്കു പുറമേ, തീർത്ഥാടനവുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വിപുലമായ ഡാഷ്ബോർഡും പോർട്ടലിലുണ്ട്. വിവിധ വകുപ്പുകളിൽനിന്ന് ജീവനക്കാരെ നാമനിർദേശം ചെയ്യാനും ജില്ലാ ഓഫീസുകൾ വഴി അപേക്ഷകൾ കൈമാറാനും മുൻഗണനാക്രമത്തിൽ ഡ്യൂട്ടി അനുവദിക്കാനും ഇതിലൂടെ കഴിയും. ഡ്യൂട്ടി ഉത്തരവ് ലഭിച്ചാൽ ജീവനക്കാർക്ക് വാട്സാപ്പ് സന്ദേശവും ബന്ധപ്പെട്ട ഓഫീസുകൾക്ക് ഇ-മെയിലും ലഭിക്കും. ഡ്യൂട്ടി ബ്ലോക്ക് അടിസ്ഥാനത്തിൽ ഹാജർ രേഖപ്പെടുത്താനും ഹാജരാകാത്ത ജീവനക്കാർക്ക് സ്വയം അറിയിപ്പ് നൽകാനും സംവിധാനമുണ്ട്. ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും നാലുമണിക്കൂർ ഇടവിട്ടുള്ള പ്രവർത്തന റിപ്പോർട്ടുകൾ ഒപ്പിട്ട പി.ഡി.എഫ് രൂപത്തിൽ സമർപ്പിക്കാം. ജീവനക്കാരുടെ പ്രവർത്തന വിലയിരുത്തൽ, യോഗങ്ങളുടെ മിനിറ്റ്സ്, ഉത്തരവുകൾ, ചുമതലകൾ, പ്രവർത്തന റിപ്പോർട്ടുകൾ എന്നിവയും ഡിജിറ്റലായി കൈകാര്യം ചെയ്യാനാകും. ശുചീകരണം മുതൽ ആശുപത്രി പ്രവർത്തനം വരെ തത്സമയ നിരീക്ഷണം സന്നിധാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി പ്രദേശത്തെ 15 മേഖലകളായി തിരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മേഖലയിലും മേൽനോട്ട ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഏകദേശം 300 മുതൽ 400 വരെ ശുചീകരണ തൊഴിലാളികളുടെ പ്രവർത്തനം ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാനാകും. ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും മേൽനോട്ട ഉദ്യോഗസ്ഥരുടെ മൊബൈലിൽ സ്വയം പ്രവർത്തിക്കുന്ന ടിക്കറ്റ് ലഭിക്കും. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതും നേരിടുന്ന പ്രശ്നങ്ങളും ഇതിലൂടെ രേഖപ്പെടുത്തണം. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും ആശുപത്രികളിലെ ഒ.പി, ഐ.പി വിവരങ്ങളും രോഗികളുടെ റഫറലും തുടർചികിത്സയും ഡിജിറ്റലായി രേഖപ്പെടുത്തും. ഒരു ആശുപത്രിയിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന രോഗികളുടെ തുടർചികിത്സാ വിവരങ്ങളും നിരീക്ഷിക്കാനാകും. ആശുപത്രികൾക്കായി പ്രത്യേക റഫറൽ ലോഗിൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മരണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് സ്വയം ഇ-മെയിൽ സന്ദേശം ലഭിക്കും. തീർത്ഥാടകർക്ക് സേവനം നൽകുന്ന ആരോഗ്യസംവിധാനത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ഇത് സഹായിക്കും. മൂന്ന് കേന്ദ്രങ്ങളിൽ സംയോജിത നിയന്ത്രണ സംവിധാനം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന അടിയന്തര പ്രവർത്തനകേന്ദ്രങ്ങൾ ഇത്തവണ സംയോജിത നിയന്ത്രണകേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പരിഹാരം ഉറപ്പാക്കാനാകും. പരാതി നൽകുന്നയാളുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാൻ ജിയോഫെൻസിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, നിലയ്ക്കലിലെ ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യണമെങ്കിൽ ബന്ധപ്പെട്ട ഭൗമമേഖലയിൽനിന്നുതന്നെ പരാതി നൽകണം. പരാതിയുടെ സ്ഥലം തിരിച്ചറിഞ്ഞ് വിവരം ബന്ധപ്പെട്ട നിയന്ത്രണകേന്ദ്രത്തിലേക്കും വകുപ്പിന്റെ ലോഗിനിലേക്കും സ്വയം കൈമാറും. കാലാവസ്ഥ, താപനില, ജലസംഭരണികളിലെ ജലനിരപ്പ്, വന്യമൃഗങ്ങളുടെ ആക്രമണം, വാഹനാപകടങ്ങൾ, കെ.എസ്.ആർ.ടി.സി സർവീസുകൾ, വിലനിയന്ത്രണ സ്ക്വാഡുകളുടെ പരിശോധനകൾ തുടങ്ങിയ വിവരങ്ങളും ഡാഷ്ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സാങ്കേതിക മികവിൽ കുറഞ്ഞ ചെലവിൽ വികസനം പുറത്തുള്ള സോഫ്റ്റ്‌വെയർ കമ്പനികളെ ആശ്രയിക്കാതെയാണ് പോർട്ടൽ വികസിപ്പിച്ചത്. പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസും ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ റവന്യൂ ഇൻസ്പെക്ടർ യഗേഷ് ബിയും ചേർന്നാണ് ഇതിന്റെ രൂപകൽപ്പനയും വികസനവും നിർവഹിച്ചത്. ഔദ്യോഗിക ജോലികൾക്കുശേഷമുള്ള രാത്രിസമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ആരംഭിച്ച ഡിജിറ്റൽ സംവിധാനത്തിന്റെ വിപുലീകരണമാണ് ഇത്തവണ പൊതുജനങ്ങൾക്കും തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന രീതിയിൽ നടപ്പാക്കുന്നത്. തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്നതോടെ ശബരിമലയിലെത്തുന്ന ഭക്തർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. യാത്ര മുതൽ ദർശനം വരെയുള്ള ഓരോ ഘട്ടത്തിലും ആവശ്യമായ സഹായം വിരൽത്തുമ്പിലെത്തിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. തിരക്കേറിയ തീർത്ഥാടനകാലത്ത് സമയനഷ്ടം കുറയ്ക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ സഹായം ലഭ്യമാക്കാനും പോർട്ടൽ സഹായകമാകുമെന്നാണ് പ്രതീക്ഷ.
ലിങ്ക് തുറക്കുക

ഇതേ വിഭാഗത്തിൽ

പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്തിന് അധികാരമുണ്ടോ?

പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്ത…

ലിങ്ക്22-11-2026

യുഡിഐഡി കാർഡ്

UDID കാർഡ്

ഡോക്യുമെന്റ്1.2 MB21-11-2026

Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ!

KPBR 2019 | RULE 42 Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ! കെട്ടിടത്തിന്റെ പ്രവേശന ഭാഗത്തും ഭിന്നശേഷിക്കാർക്…

ചിത്രം92 KB21-11-2026

വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്

വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്

ഡോക്യുമെന്റ്3.5 MB17-11-2026

LSG ADMINISTRATION - വെബ്ബു്സൈറ്റ് - Local Governance and Government Service Matters

www.lsgadministration.com

ലിങ്ക്114 KB17-11-2026